സ്നേഹം എന്ന സ്വാതന്ത്ര്യപ്രയോഗം

സ്നേഹം എന്ന സ്വാതന്ത്ര്യപ്രയോഗം

130.00

ബെൽ ഹുക്സ്

പ്രസക്തി ബുക്സ്

ഇപ്പോൾ വിപണിയിൽ ലഭ്യമാണ്
പ്രത്യേകം തപാൽചാർജുകൾ ഇല്ല

 

Category:

Description

ലളിതവും സുന്ദരവും സർഗാത്മകവും  ഭാവനാനിർഭരവുമായ വിമർശ വീക്ഷണങ്ങളാണ് ഇവിടെ ഇതൾ വിരിയുന്നത്.  സ്നേഹത്തിൻറെയും സ്വാതന്ത്ര്യത്തിൻറെയും ദർശനവും പ്രയോഗവുമായി എഴുത്തിനെയും വിമർശനത്തെയും മാറ്റിത്തീർക്കുന്ന ലേഖനങ്ങളാണ് ബൽഹുക്സിൻറേത്. ലോകമെങ്ങും ചർച്ചചെയ്യപ്പെടുന്ന ബ്ലാക് ഫെമിനിസത്തിൻറെ പ്രയോക്താവും വിമർശകയുമാണ് ബെൽ. ബഹിഷ്കൃതമായ സംസ്കാര ധാരകളെ അലിവോടും കരുതലോടും നൈതിക ബോധത്തോടും മുഖ്യധാരയിലേക്ക് കുടിയിരുത്തുകയും എഴുത്തിനെയും ചിന്തയേയും ജീവിതത്തെയും നവീകരിക്കുകയുമാണ് കലർപ്പിൻറെയും കാരുണ്യത്തിൻറെയും പ്രവാചകയായ ഈ നവബൌദ്ധ.  പ്രാചീനരായ അമേരിന്ത്യൻ ഗോത്രങ്ങളുടെയും ആധുനികോത്തര സ്ത്രീവാദ കീഴാള പഠനങ്ങളുടേയും ജനപ്രീയ സംസ്കാര പഠനങ്ങളുടേയും ലോകങ്ങളും കാലങ്ങളും അറിവടയാള സാദ്ധ്യതകളും ബെല്ലിൻറെ വേറിട്ട ചിന്തകളുടെ വിപ്ലവാത്മകമായ ഹൃദയത്തുടിപ്പുകളാകുന്നു. സ്ത്രൈണവും അവർണവും അധീശവിരുദ്ധമായ പുതിയ സാദ്ധ്യതകളുടെ കലയായി വികസിക്കുകയാണ് ഈ വിമോചന വാങ്മയം.

Reviews

There are no reviews yet.

We accept all major Credit card/Debit Card/Internet Banking